തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പിഎം കിസാൻ സമ്മാൻ നിധി DBT ക്രെഡിറ്റ് ആകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പിഎം കിസാൻ സമ്മാൻ നിധി DBT ക്രെഡിറ്റ് ആകുന്നു. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും അത് പോലെ ലിങ്ക് ചെയ്യുന്നത്‌ പരാജയപ്പെട്ടതുമൂലം DBT ലഭിക്കാത്തവർക്കും പോസ്റ്റ് ഓഫീസിൽ എത്തിയോ അല്ലെങ്കിൽ പോസ്റ്റ്മാന്‍  മുഖേനയോ അക്കൗണ്ട് തുറക്കാനും ആധാർ ലിങ്ക് ചെയ്യാനുമുള്ള സൗകര്യം ഒരുക്കാൻ ഗവണ്മെന്റ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൊത്തമായി 3.8 ലക്ഷം കർഷകരാണ് ആധാർ സീഡ് ചെയ്യാത്തത് കൊണ്ട് DBT ലഭിക്കാതിരിക്കുന്നത്. ഇതിനായി കാർഷിക വകുപ്പും പോസ്റ്റൽ ഡിപ്പാർട്ട്മെന്റും ചേർന്ന് ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് ആധാർ സീഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പോസ്റ്റ്മാൻ/ പോസ്റ്റ് ഓഫീസുകളിൽ ഉള്ള മൊബൈൽ ഫോണും ബയോമെട്രിക് സ്കാനറും ഉപയോഗിച്ച് അല്പനേരത്തിനുള്ളിൽ തന്നെ അക്കൗണ്ട് ഓപ്പൺ ചെയ്യാനും ആധാർ സീഡ് ചെയ്യാനും സാധിക്കുന്നു. ഇതിനായി തപാൽ വകുപ്പും കൃഷി വകുപ്പും ചേർന്ന് വിവിധ കൃഷി ഭവനുകൾ കേന്ദ്രീകരിച്ചു ക്യാമ്പുകൾ നടത്തുന്നുണ്ട്. ഫെബ്രുവരി 15 നു മുമ്പായി ഇവ ചെയ്തു തീർക്കാനാണ് സര്‍ക്കാര്‍  നൽകിയിട്ടുള്ള നിർദ്ദേശം. പിഎം കിസാൻ സമ്മാൻ നിധി 2018 ലാണ് ആരംഭിച്ചത്. ഇതിലൂടെ പ്രതി വര്‍ഷം കർഷകർക്ക് 6000 രൂപ നൽകിവരുന്നു. ഇത് വർഷത്തിൽ 3 ഗഡുക്കൾ ആയി കൊടുക്കുന്നു. ഇത് വരെ 12 ഗഡുക്കൾ ഈ സ്കീമിലൂടെ നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...