ജല സംരക്ഷണത്തിന് സർക്കാർ ശ്രമങ്ങൾ മാത്രം പോരാ ; ജനങ്ങളുടെ പങ്കാളിത്തം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ജല സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന ജലമന്ത്രിമാരുടെ ആദ്യ ദേശീയ സമ്മേളത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റേയും ഏകോപനത്തിന്റേയും വിഷയമാകണം വെള്ളം എന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി സംസ്ഥാനങ്ങൾക്കിടയിൽ പതിറ്റാണ്ടുകളായി ജലം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ പ്രാധാന്യമർഹിക്കുന്നു. എംജി എൻആർഇജിഎയ്ക്ക് കീഴിൽ ജലത്തിൽ പരമാവധി പ്രവർത്തനങ്ങൾ നടത്തണമെന്ന് താൻ കരുതുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിലാണ് വെള്ളം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അവർക്കിടയിൽ അവബോധം വ്യാപിപ്പിക്കണം, വിള വൈവിധ്യത്തിനും പ്രകൃതിദത്ത കൃഷിക്കും വേണ്ടി വാദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ജലാശയങ്ങൾ മലിനമാകുന്നത് തടയാൻ മാലിന്യ സംസ്‌കരണത്തിലും മലിനജല സംസ്‌കരണത്തിലും പ്രവർത്തിക്കാൻ സംസ്ഥാനങ്ങളോട് മോദി അഭ്യർത്ഥിച്ചു. ഏതൊരു പരിപാടിയിലും ആളുകളുടെ പങ്കാളിത്തം അവർക്കിടയിൽ ഉടമസ്ഥതാബോധം വളർത്തുന്നു. അത് വിജയത്തിന്റെ താക്കോലാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ‘സ്വച്ഛ് ഭാരത്’ (ക്ലീൻ ഇന്ത്യ) കാമ്പയിൻ ഇതിന്റെ വിജയകരമായ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...