ന്യൂഡല്‍ഹി : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ചെളിവാരിയെറിയൽ കൊണ്ട് താമര കൂടുതൽ വിരിയുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ശക്തമായ ബഹളത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
പ്രതിപക്ഷം സർക്കാരിനുമേൽ ചെളിയെറിയാൻ ശ്രമിക്കുകയാണ്. ചെളിയിൽ താമര ശക്തമായി വിരിയും. ആര് ബഹളം വെച്ചാലും ജനം സർക്കാരിന്‍റെ നേട്ടങ്ങൾ ശ്രദ്ധിക്കും. സർക്കാരിന്‍റെ പ്രധാന പദ്ധതികൾ ചെറുകിട കർഷകരെ സഹായിക്കുകയും ഇന്ത്യയിലെ ദരിദ്രരെ ശാക്തീകരിക്കുകയും ചെയ്തു. കോൺഗ്രസിന്‍റെ അക്കൗണ്ട് പൂട്ടിച്ചതിലുള്ള വിഷമം മനസിലായെന്നും കേന്ദ്രസർക്കിരനെ വിമർശിക്കുന്നത് നിരാശകൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യം മുമ്പ് മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെലവിനെക്കുറിച്ച് ആശങ്കാകുലരായ സ്ത്രീകൾക്ക് ആയുഷ്മാൻ കാർഡ് വഴി തന്‍റെ സർക്കാർ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നൽകി. മഹാമാരി കാലത്ത് ലോകത്തിന് വാക്സിനുകൾ നൽകിയ രാജ്യത്തെ ശാസ്ത്രജ്ഞരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.