ന്യൂഡല്‍ഹി : ശങ്കരാചാര്യ സമാധിയുടെ ഉദ്ഘാടനം ചടങ്ങ് പ്രധാനമന്ത്രി നാളെ കേദാര്‍നാഥിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ 6.30ന് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തുമെന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ആദി ഗുരു ശങ്കരാചാര്യരുടെ സമാധിയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേദാര്‍നാഥ് ക്ഷേത്രത്തിലും പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കും .
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേദാര്‍നാഥിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് ഇപ്പോള്‍ വീണ്ടും പുനര്‍നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി രാജ്യത്തിനായി പ്രാര്‍ഥിക്കുമെന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെ പൂജാരി ബാഗിഷ് ലിങ് പ്രതികരിച്ചു. പ്രധാനമന്ത്രി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. ക്ഷേത്രം പൂക്കളാല്‍ അലങ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. 130 കോടിയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുക.