ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. രാവിലെ കേദാർനാഥ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ പൂജകൾ നടത്തും. കേദാർനാഥ് റോപ്പ് വേ പദ്ധതിയ്ക്കും അദ്ദേഹം തുടക്കമിടും. അതിന് ശേഷം ആകും ബദ്രിനാഥ് സന്ദർശനം. ആദിശങ്കരാചാര്യ സമാധി സ്ഥലവും മോദി സന്ദർശിക്കുകയും മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപത് എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും. കേദാർനാഥിലെ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. രാവിലെ 11.30 ഓടെ പ്രധാനമന്ത്രി മോദി ബദരീനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും.
കേദാർനാഥ് ധാമിൽ പ്രാർഥന നടത്തും. അതിന് ശേഷം മന്ദാകിനി അസ്തപത്, സരസ്വതി അസ്തപത് തുടങ്ങി വിവിധ വികസന പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്യും. ഇവിടെയുള്ള നിർമാണ തൊഴിലാളികളുമായി അദ്ദേഹം സംവദിക്കും. ജനങ്ങൾ വലിയ ആവേശത്തിലാണെന്നും പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ അവർ ആകാംക്ഷയിലാണെന്നും രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിത് പറഞ്ഞു.