പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനം ഇന്ന് ; 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. രാവിലെ കേദാർനാഥ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ പൂജകൾ നടത്തും. കേദാർനാഥ് റോപ്പ് വേ പദ്ധതിയ്ക്കും അദ്ദേഹം തുടക്കമിടും. അതിന് ശേഷം ആകും ബദ്രിനാഥ് സന്ദർശനം. ആദിശങ്കരാചാര്യ സമാധി സ്ഥലവും മോദി സന്ദർശിക്കുകയും മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപത് എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും. കേദാർനാഥിലെ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. രാവിലെ 11.30 ഓടെ പ്രധാനമന്ത്രി മോദി ബദരീനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും.

കേദാർനാഥ് ധാമിൽ പ്രാർഥന നടത്തും. അതിന് ശേഷം മന്ദാകിനി അസ്തപത്, സരസ്വതി അസ്തപത് തുടങ്ങി വിവിധ വികസന പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്യും. ഇവിടെയുള്ള നിർമാണ തൊഴിലാളികളുമായി അദ്ദേഹം സംവദിക്കും. ജനങ്ങൾ വലിയ ആവേശത്തിലാണെന്നും പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ അവർ ആകാംക്ഷയിലാണെന്നും രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...