കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിക്കുന്നത്. വാക്‌സിനേഷന്‍, പരിശോധന, ജനിതക പരിശോധന എന്നിവയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇന്ന് ചേര്‍ന്ന ഉന്നതതല കൊവിഡ് അവലോകന യോഗത്തില്‍ മോദി രാജ്യത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ഒരു ദൗത്യമായി കണ്ട് കൗമാരക്കാരുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മോദി നിര്‍ദേശിച്ചു.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മോദി അറിയിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്ററുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നിരീക്ഷണം ശക്തമാക്കി രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കണം. ജില്ലാ തലത്തില്‍ ആരോഗ്യസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. കൊവിഡിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണാതെ പോകരുത്. മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ തടസം കൂടാതെ മുന്നോട്ടുപോകണമെന്നും മോദി നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...