തെലങ്കാന : തെലങ്കാനയിലെ സെക്കന്തരാബാദിനേയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എട്ടാമത്തെ വന്ദേ ഭാരത് എക്സ് പ്രസാണിത്. രാവിലെ 10. 30ന് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയിൽ ഏകദേശം എട്ട് മണിക്കൂറിനുള്ളിൽ സർവീസ് നടത്തുന്നു.
ആന്ധ്രാപ്രദേശിലെ വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകളുള്ളത്. ഈ ഉത്സവ അന്തരീക്ഷത്തിൽ ഇന്ന് തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും മഹത്തായ സമ്മാനം ലഭിക്കുന്നു. സെക്കന്ദരാബാദിനും വിശാഖപട്ടണത്തിനും ഇടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തതിൽ സന്തോഷമുണ്ട്. വന്ദേ ഭാരത് എക്സ് പ്രസ് ഒരു വിധത്തിൽ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്‍റെയും സംസ്‌കാരത്തെയും പൈതൃകത്തെയും ബന്ധിപ്പിക്കും. ഇത് ‘ജീവിതം സുഗമമാക്കും’, ടൂറിസം വർദ്ധിപ്പിക്കും, സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും പ്രധാനമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.