കുടിശികയുടെ പേരില്‍ വാട്ടർ ചാർജ് കുത്തനെ കൂട്ടാൻ സർക്കാര്‍ ; 73 ശതമാനവും നൽകാനുള്ളത് സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൻതുക കുടിശികയുടെ പേരിലാണ് വാട്ടർ ചാർജ് കുത്തനെ കൂട്ടാൻ സർക്കാരിന് ഇടതുമുന്നണി അനുമതി നൽകിയിരിക്കുന്നതെങ്കിലും പിരിഞ്ഞുകിട്ടാനുള്ള തുകയിൽ 73 ശതമാനവും നൽകാനുള്ളത് സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും. 1763.71 കോടി രൂപയാണ് ജല അതോറിറ്റിക്ക് പിരിഞ്ഞുകിട്ടാനുള്ളതെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റി‍ൻ കഴിഞ്ഞ മാസം 7ന് നിയമസഭയെ അറിയിച്ചിരുന്നു. സർക്കാർ ഓഫീസുകൾ 269.75 കോടിയും തദ്ദേശസ്ഥാപനങ്ങൾ 967.78 കോടിയും പൊതുമേഖലാ സ്ഥാപനങ്ങൾ 10.43 കോടിയുമാണ് കുടി‍ശിക വരുത്തിയിരിക്കുന്നത്. ഗാർഹിക ഉപയോക്താക്കളുടെ കുടിശിക 209.52 കോടി. ഗാർഹികേതര ഉപയോക്താക്കളുടേത് 306.23 കോടി.

എല്ലാ സർക്കാർ വകുപ്പുകൾക്കും ബജറ്റ് വിഹിതത്തിലൂടെ വാട്ടർ ചാർജും വൈദ്യുതി നിരക്കും അടയ്ക്കാനുള്ള തുക ലഭ്യമാക്കുന്നു‍ണ്ടെങ്കിലും വാട്ടർ ചാർജ് മിക്കവരും അടയ്ക്കാറില്ല. കുടി‍ശികയുള്ള വൈദ്യുതി കണക‍്ഷനുകൾ വിച്ഛേദിക്കു‍ന്നതിനാൽ വൈദ്യുതി ബിൽ കൃത്യമായി അട‍യ്ക്കാറുമുണ്ട്. 15 വർഷമായി വാട്ടർ ചാർജ് കുടിശിക അടയ്ക്കാത്ത സ്ഥാപനങ്ങളുണ്ട്. വീഴ്ച വരുത്തിയവർക്കുള്ള ആം‍നെസ്റ്റി പദ്ധതി പ്രകാരം ജൂലൈ മുതൽ ഇതുവരെ പിരിക്കാനായതാകട്ടെ 30.18 കോടി മാത്രം.

കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ലീറ്ററിന് ഒരു പൈസ വർധിപ്പിക്കുന്നത് സംബന്ധിച്ച് 3 ശുപാർശ‍കളാണ് ജല അതോറിറ്റി നൽകിയിരുന്നത്. ഇതിലൊ‍രെണ്ണമാണ് എൽഡിഎഫ് നേതൃയോഗം അംഗീകരിച്ചത്. നിരക്കുവർധന മന്ത്രിസഭ അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങുമ്പോൾ മാത്രമേ ഏതു ശുപാർശ‍യ്ക്കാണ് അംഗീകാരം ലഭിച്ചതെന്നു വ്യക്തമാകൂ. ഇതിനുശേഷമാകും താരിഫ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുക. ലീറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ വർഷം 200 – 250 കോടി രൂപയുടെ വരുമാന വർധനയാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....

നേപ്പാൾ പ്രളയ ദുരന്തം : മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....