മുക്കാളിയിൽ മണ്ണിടിച്ചിൽ : ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ ; ഗതാഗതം സ്തംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് ദേശീയപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. തുടർച്ചയായി മണ്ണിടിച്ചിലുണ്ടായിട്ടും യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാത്ത ദേശീയപാത അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു വടകര മുക്കാളിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. അൻപതോളം വരുന്ന പ്രവർത്തകർ പ്രകടനമായെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആവർത്തിച്ചുണ്ടാകുന്ന അപകട മുന്നറിയിപ്പുകൾ അവഗണിച്ച് അധികൃതർ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

അപകടസാധ്യത നിലനിൽക്കെ സ്ഥലം എംപിയും എംഎൽഎയും പ്രദേശം സന്ദർശിക്കാനോ പ്രശ്നപരിഹാരത്തിന് ഇടപെടാനോ തയ്യാറായില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പ്രതിഷേധ സമരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ബഗീഷ് ഉദ്ഘാടനം ചെയ്തു. ഉപരോധത്തെ തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. തുടർന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തി ഉപരോധ സമരം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....