Saturday, May 10, 2025 3:57 pm

ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി അടുത്ത ആഴ്ച അമേരിക്കയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അമേരിക്കയിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സെപ്തംബർ 24 ന് വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി. ജാപ്പനീസ് പ്രധാനമന്ത്രി യോഷിൻഡെ സുഗയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ഉച്ചകോടിയിൽ പങ്കെടുക്കും.

ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രിലിയ എന്നീ ക്വാഡ് രാജ്യങ്ങളിലെ രാഷ്ട്രതലവൻമാർ കഴിഞ്ഞ മാർച്ചിൽ ഓൺലൈനായി നടത്തിയ ഉച്ചകോടിയുടെ പുരോഗതി നേതാക്കൾ വിലയിരുത്തും. കോവിഡ് നിയന്ത്രണത്തിനായി മാർച്ചിൽ പ്രഖ്യാപിച്ച ക്വാഡ് വാക്സിൻ സംരംഭവും മേഖലയിലെ പ്രശ്നങ്ങളും ഉച്ചകോടി അവലോകനം ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൈബർ സുരക്ഷ, കടൽ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി ചർച്ച ചെയ്യും. അമേരിക്കൻ സൈന്യത്തിന്റെ പിൻമാറ്റത്തോടെ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്ക വലിയ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. അഫ്ഗാൻ ഉൾപ്പെടെയുള്ള വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയ്ക്ക് വന്നേക്കുമെന്നാണ് കരുതുന്നത്.

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്തതിന് പിന്നാലെ സെപ്റ്റംബർ 25 ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സി.കേശവന്റെ കോഴഞ്ചേരി പ്രസംഗ നവതി ആഘോഷം നാളെ

0
കോഴഞ്ചേരി : തിരു കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും എസ്.എൻ.ഡി.പി...

വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

0
കോഴിക്കോട്: വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ ഭാഗത്ത്...

ഈ മാസം 27 ആം തിയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്ന് സൂചന

0
തിരുവനന്തപുരം: ഇത്തവണ കാലവർഷം നേരത്തെയെത്താൻ സാധ്യത. ഈ മാസം 27 ആം...

കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ വാർത്താ ഏജൻസി

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന്...