ഡല്‍ഹി : പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിലെ സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ തീരുമാനം പറയുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. തെളിവുകള്‍ സംരക്ഷിക്കാനും കോടതിയുടെ നിര്‍ദ്ദേശം ഉണ്ട്.
സുരക്ഷ വീഴ്ച സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സമിതിയെ സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.