Sunday, March 30, 2025 12:08 pm

നവരാത്രി വേളയിൽ രചിച്ച ഗർബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് താൻ രചിച്ച ​ഗർബ ​ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർ​ഗ ദേവിയ്ക്ക് സമർപ്പണമായാണ് പ്രധാനമന്ത്രി ​ഗാനം രചിച്ചത്. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവച്ചത്. പ്രശസ്ത ​ഗായിക പൂർവ മന്ത്രിയാണ് ഈണം നൽകിയിരിക്കുന്നത്. ‘ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ആളുകൾ ദുർഗ മാതാവിനോടുള്ള ഭക്തിയാൽ ഒന്നിച്ച് വ്യത്യസ്ത രീതികളിൽ ആഘോഷിക്കുന്നു. ഭക്തിയുടെയും ആനന്ദത്തിന്റെയും വേളയിൽ ഞാൻ രചിച്ച ‘ആവതി കലായ്’ എന്ന ഗർബ ഗാനം ഇതാ, ദേവിയുടെ ശക്തിക്കും കൃപയ്‌ക്കും മുന്നിൽ സമർപ്പിക്കുന്നു. ദേവിയുടെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മിൽ നിലനിൽക്കട്ടെ’- ​ഗാനം പങ്കുവച്ച് മോദി എക്സിൽ കുറിച്ചു. തന്റെ ഗർബ ഗാനം ആലപിച്ചതിന് ഗായിക പൂർവ മന്ത്രിയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട് പ്രധാനമന്ത്രി. അവർ ഒരു പ്രതിഭാധനയായ ഗായികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ നാടോടി നൃത്തരൂപമായ ഗർബ നവരാത്രി ഉത്സവവേളയിൽ ഏറെ പ്രാധാന്യമുള്ളതാണ്. 2023 ഡിസംബറിൽ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലും ഗർബ ഇടംനേടിയിരുന്നു. കഴിഞ്ഞവർഷവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന മരത്തിലെ ഉണങ്ങിയ ചില്ലകൾ മുറിച്ചുമാറ്റി

0
അടൂർ : അടൂർ ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന...

സൈബർ ആക്രമണങ്ങൾക്ക് സാധ്യത ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണം ; യുഎഇ സൈബർ...

0
അബുദാബി : ഈദ് അവധിക്കാലത്ത് സൈബർ ആക്രമണം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇടപാടുകളിൽ...

മോഹൻലാലിനൊപ്പം ശബരിമല ദർശനം ; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ തിരുവല്ല സിഐ

0
പത്തനംതിട്ട : മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തിയ സംഭവത്തിൽ...

സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് പോലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

0
കാസര്‍കോട് : കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പോലീസ്...