നവരാത്രി വേളയിൽ രചിച്ച ഗർബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് താൻ രചിച്ച ​ഗർബ ​ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർ​ഗ ദേവിയ്ക്ക് സമർപ്പണമായാണ് പ്രധാനമന്ത്രി ​ഗാനം രചിച്ചത്. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവച്ചത്. പ്രശസ്ത ​ഗായിക പൂർവ മന്ത്രിയാണ് ഈണം നൽകിയിരിക്കുന്നത്. ‘ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ആളുകൾ ദുർഗ മാതാവിനോടുള്ള ഭക്തിയാൽ ഒന്നിച്ച് വ്യത്യസ്ത രീതികളിൽ ആഘോഷിക്കുന്നു. ഭക്തിയുടെയും ആനന്ദത്തിന്റെയും വേളയിൽ ഞാൻ രചിച്ച ‘ആവതി കലായ്’ എന്ന ഗർബ ഗാനം ഇതാ, ദേവിയുടെ ശക്തിക്കും കൃപയ്‌ക്കും മുന്നിൽ സമർപ്പിക്കുന്നു. ദേവിയുടെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മിൽ നിലനിൽക്കട്ടെ’- ​ഗാനം പങ്കുവച്ച് മോദി എക്സിൽ കുറിച്ചു. തന്റെ ഗർബ ഗാനം ആലപിച്ചതിന് ഗായിക പൂർവ മന്ത്രിയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട് പ്രധാനമന്ത്രി. അവർ ഒരു പ്രതിഭാധനയായ ഗായികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ നാടോടി നൃത്തരൂപമായ ഗർബ നവരാത്രി ഉത്സവവേളയിൽ ഏറെ പ്രാധാന്യമുള്ളതാണ്. 2023 ഡിസംബറിൽ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലും ഗർബ ഇടംനേടിയിരുന്നു. കഴിഞ്ഞവർഷവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....