കോഴിക്കോട്: സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ.സലാം.ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മതപരമായ പ്രശ്നമല്ല, ധാര്‍മികമായ പ്രശ്നമാണ്. ലിബറിസം കൊണ്ടുവരാനുള്ള ശ്രമത്തെയാണ് എതിര്‍ക്കുന്നത്.ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികള്‍ വഴിതെറ്റും. ഇതു പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണു ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് എം.കെ.മുനീര്‍ എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണെന്ന് പി.എം.എ സലാം
RECENT NEWS
Advertisment