Monday, March 10, 2025 10:24 am

പിഎംജിഎസ് വൈ പദ്ധതി – 77 ഗ്രാമീണ റോഡുകൾക്ക് അനുമതി ; വികസനക്കുതിപ്പിന് സഹായകമെന്ന് ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം ജി എസ് വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ 77 റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏത് പ്രതികൂല കാലാവസ്ഥയിലും നിലനിൽക്കുന്ന വിധത്തിൽ പുതുതായി റോഡുകൾ നിർമ്മിച്ച് ദേശീയ നിലവാരത്തിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നത്. 200 ലധികം റോഡുകൾ സമർപ്പിച്ചെങ്കിലും മൺപാതകൾ മാത്രമാണ് നാലാം ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. ഈ റോഡുകൾ ജില്ലയിലെ പി എം ജി എസ് വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയാണ് ഉണ്ടായത്.

6 മീറ്റർ വീതിയും കുറഞ്ഞത് 500 മീറ്റർ മുതൽ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം പട്ടികയിൽ ഇടം പിടിച്ചത്. 5 വർഷത്തേക്കാണ് ഈ പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ ഈ റോഡുകളിൽ നിന്നും 10 ശതമാനം റോഡുകളുടെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കും. ചെറുകോൽ ഗ്രാമപഞ്ചായത്തിലെ കുന്നിടുംകുഴി-പൂതക്കുഴിപ്പടി റോഡ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൊല്ലീരത്തുപടി – ചവിട്ടുകുളപ്പടി റോഡ്, കുറ്റിയിൽപടി – തുണ്ടുഴം റോഡ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പുന്നക്കാട് ഏലാ – കുറുന്താർ – ഇടശ്ശേരിമല – നാൽക്കാലിക്കൽ റോഡ്, നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്തോലിൽ കോളനി റോഡ്, ആലുങ്കൽ ഇളപ്പുങ്കൽ റോഡ്, മുണ്ടപ്ലാവുപടി ജീരകത്തിനാൽ റോഡ്, വളഞ്ഞിലേത്ത് – കാക്കനാട്ടുപടി റോഡ്, മുണ്ടപ്ലാങ്കൽ- മാവുങ്കൽ റോഡ്, പൂവണ്ണുംമൂട്ടിൽ – നിരവത്ത് റോഡ്, ഏഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ മാർത്തോമ്മാ പാർസണേജ് പടി – എരിതേക്കൽ ചൂരനോലിൽ റോഡ്, പുറമറ്റം ഗ്രാമപഞ്ചായത്തിലെ കിഴക്കിപ്പടി- ചപ്രത്തുപടി റോഡ്, കോലത്തുപടി പെനിയത്തുപടി റോഡ്, പൊവ്വത്തിൽപടി തോട്ടത്തിൽകാലയിൽപടി റോഡ്, എടത്തറപടി – വെട്ടിക്കൽപടി റോഡ്, കാരിക്കൂട്ടിമല – മൂലയിൽപടി റോഡ്, ഇല്ലിമുള്ളിൽപടി – കാദേശ് റോഡ്, മേലേത്ത്-സ്വർഗത്തിൽ പടി റോഡ്, മാവൂട്ടുപാറ പച്ചമല റോഡ്, കോഴിമുള്ളിപ്പടി – കരിമ്പനാമുറിപ്പാടി റോഡ്, പാറയിൽപ്പടി – സാൽവഷൻ ആർമി റോഡ്, ചീരൻപാടി – മാളിയേക്കൽപാടി റോഡ്, പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗോകുലംപടി – എസ്‌സി കോളനി റോഡ്, പ്രമാടം, കോന്നി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂവൻപാറ – പിഎംജി ചർച്ച് – ചള്ളക്കൽപടി റോഡ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കടപുഴ KWA ടാങ്ക് റോഡ്, പുതുക്കുളം – കോട്ടമല ടെമ്പിൾ റോഡ്, മൈലപ്ര ഗ്രാമപഞ്ചായത്തിലെ കണ്ണങ്കുഴി- മേപ്പത്തൂർ റോഡ്, മേപ്പത്തൂർ- മണ്ണാറക്കുളഞ്ഞി റോഡ്, വഞ്ചിപ്പടി – മണൽനിരവ് റോഡ്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ തണ്ണിത്തോട് – കൂത്താടി ത്താടിമൺ കുടപ്പന റോഡ്, കവിയൂർ ഗ്രാമപഞ്ചായത്തിലെ മണ്ണിൽപടി – അടിച്ചിറ പഴമ്പള്ളി റോഡ്, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ കടിക്കാവ് – വട്ടക്കാവ് – വാഴക്കാലാപ്പടി റോഡ്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ പാമല- പറപ്പാട്ട് എസ്. സി കോളനി റോഡ്, പാറനാട്ട് – മടക്കുംകാട് റോഡ്, ചിലബത്തുപടി – പേഴത്തോളിപ്പടി റോഡ്, വേളൂർ – ചക്കുമ്മൂട്ടിൽ പടി റോഡ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ സി.എം.എസ് ഗ്രൗണ്ട് – മുള്ളൻകുഴി ജലസംഭരണി റോഡ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ മയ്യാവ് – മൂർത്തിക്കാവ് റോഡ്, മയ്യാവ് ക്ഷേത്രപ്പടി – മൈയാവ് സെറ്റിൽമെൻ്റ് കോളനി റോഡ്, കോട്ട മാർക്കറ്റ് – ചൂരക്കുളഞ്ഞി റോഡ്, മെഴുവേലി ഗ്രാമപഞ്ചായത്തിലെ മെഴുവേലി പാലം എസ്‌.സി. കോളനി റോഡ്,

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കിസ്സാൻമുക്ക് മലനട റോഡ്, മാവിള- ഇളപ്പഞ്ചായത്ത്കുളം റോഡ്, തോട്ടപ്പാലം ആലേപുറത്ത് റോഡ്, കണ്ണങ്കര – തോട്ടപ്പാലം റോഡ്, കിൻഫ്ര – തോട്ടപ്പാലം റോഡ്, ഏറത്ത് ഗ്രാമപഞ്ചായത്തിലെ പ്ലാവിറപ്പടി – ടെമ്പിൾ റോഡ്, തറത്തോട്ടത്തിൽപ്പടി ഇടിക്കുളപ്പടി റോഡ്, നെല്ലിമുകൾ കനാൽ റോഡ് – നെല്ലിമുകൾ റോഡ്, നെല്ലിമുകൾ ചക്കിമുക്ക് റോഡ്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കുളഞ്ഞിയിൽപടി – വള്ളിവിള റോഡ്, കടമ്പനാട് ഗ്രാമപഞ്ചായത്തിലെ തട്ടയ്ക്കാട്ട് ഏലാ – കാഞ്ഞിരവിളപ്പടി റോഡ്, പാങ്ങൽ ഏല – റോഡ്, കൊല്ലന്റയ്യത്ത് പടി സൂര്യമംഗലത്തുപടി റോഡ്, കാരിച്ചാലിൽ- ഏലപ്പാടി മുകളേത്തുപടി റോഡ്, കീറ്റൂർകുന്ന് – പുലിപ്പാറ ഏലാ റോഡ്, മേലേതിൽ ഏലാ തെക്കേടത്ത് കോളനി റോഡ്,

കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാകപ്പാറ – കുളത്തുമൺ റോഡ്, കുളത്തുമൺ പോത്തുപാറ റോഡ്, കൊടുമൺ ഗ്രാമപഞ്ചായത്തിലെ- ഗ്രന്ഥശാല രണ്ടാംകുറ്റി റോഡ്, രണ്ടാംകുറ്റി – നിരപ്പിൽ ഭാഗം റോഡ്, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംപള്ളിൽ – മലമുകൾ റോഡ്, FW സെൻ്റർ പടി – കതാടേത്തുപടി റോഡ്, ചേനംപുത്തൂർ – പാണ്ടപ്ലാവ് റോഡ്, കൊച്ചുമുകൾപടി- കൊന്നത്തുപള്ളിപ്പടി റോഡ്, ചെമ്പകമുകൾപടി – മേക്കുന്നുമുകൾ പടി റോഡ്, നിരണം ഗ്രാമപഞ്ചായത്തിലെ കടപ്പിലാരിപ്പടി – മുത്തങ്കേരി പടി റോഡ്, മുണ്ടനാരി – കണ്ടങ്കടി റോഡ്, മുളമൂട്ടിൽപടി – പത്തിശ്ശേരി പടി റോഡ്, കാട്ടുനിലയം – പുള്ളിപ്പാലം – മൂപ്പരത്തി കലുങ്ക് റോഡ്, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ എലവനാരി – വളവനാരി റോഡ്, നമനശ്ശേരിൽ – ചേരിപേരിൽ റോഡ്, മങ്കുളങ്ങരപ്പടി ശീതലങ്ങത്ത് റോഡ്, ചിറ്റാർ ഗ്രാമപഞ്ചായത്തിലെ മണക്കയം – അള്ളുങ്കൽ റോഡ്, റാന്നി – പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ചെറുകരേത്ത് – നീരാട്ടുകാവ് റോഡ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ അന്നപ്പാറ – മണിയാർ റോഡ്, സീതത്തോട് ഗ്രാമപഞ്ചായത്തിലെ അള്ളുങ്കൽ – ഫോറസ്റ്റ് റോഡ് എന്നിവയാണ് പി എം ജി എസ് വൈ നാലാം ഘട്ടത്തിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചിട്ടുള്ളത്.

പത്തനംതിട്ട ജില്ല രൂപീകൃതമായ ശേഷം ഇതാദ്യമായാണ് ഇത്രയധികം റോഡുകൾക്ക് നിർമ്മാണ അനുമതി, ഒരുമിച്ച് ലഭ്യമാകുന്നത്. മലയോര ജനതയുടെ വലിയൊരു വികസന സ്വപ്‌ന സാക്ഷാത്കാരം ഇതോടെ യാഥാർഥ്യമാവുകയാണ്. ഒരുപിടി പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന മലയോര ജനതയ്ക്ക് ഇത്രയധികം റോഡുകളുടെ പൂർത്തീകരണം, ഒരു പുത്തനുണർവ്വാണ് അക്ഷരാർഥത്തിൽ സമ്മാനിക്കുക. അടിസ്ഥാന വികസന രംഗത്ത് ഈ റോഡുകൾ പൂർത്തീകരിക്കുന്നതോടെ പത്തനംതിട്ട ജില്ലയിലെ ഗ്രാമീണ മേഖലയുടെ വികസന മുന്നേറ്റത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇ​ലന്തൂർ ഭഗവതികുന്നിലെ പടയണിക്കളത്തിൽ അരക്കിയക്ഷി ഇന്ന് കളത്തിലെത്തും

0
ഇ​ലന്തൂർ : ഇലന്തൂർ ഭഗതവതിക്കുന്ന് ക്ഷേത്രം കരപ്പടയണിയിൽ കോലങ്ങൾ നിറഞ്ഞാടി...

ലഹരിക്കെതിരെ മുന്നറിയിപ്പുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
മലപ്പുറം : ലഹരിക്കെതിരെ മുന്നറിയിപ്പുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ശ്രദ്ധ...

വള്ളിക്കോട് വായനശാലയുടെ നേതൃത്വത്തില്‍ അന്തരാഷ്ട്രവനിതാദിനം ആചരിച്ചു

0
വള്ളിക്കോട് : വള്ളിക്കോട് വായനശാലയും വനിതാ സാഹിതി ജില്ലാ കമ്മിറ്റിയും...

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി റോഡില്‍ പൈപ്പ്‌പൊട്ടി ഗര്‍ത്തം രൂപപ്പെട്ട ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

0
പത്തനംതിട്ട : കെ.എസ്.ആര്‍.ടി.സി റോഡില്‍ പൈപ്പ്‌പൊട്ടി ഗര്‍ത്തം രൂപപ്പെട്ട ഭാഗത്ത്...