ദേശീയ പാതയിൽ നിർമ്മിച്ച പ്രത്യേക റൺവേയിൽ വ്യോമ സേനാ വിമാനത്തിൽ പ്രധാനമന്ത്രിയുടെ ചരിത്രപരമായ ലാൻഡിംഗ്

For full experience, Download our mobile application:
Get it on Google Play

ദിബ്രുഗഢ് : ദേശീയ പാതയിൽ നിർമ്മിച്ച പ്രത്യേക റൺവേയിൽ വ്യോമ സേനാ വിമാനത്തിൽ പ്രധാനമന്ത്രിയുടെ ചരിത്രപരമായ ലാൻഡിംഗ്. അസമിലെ ഏക ദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സി 130 ജെ വിമാനത്തിൽ ദേശീയ പാതയിലാണ് ലാൻഡ് ചെയ്തത്. അസമിലെ ദിബ്രുഗഢ് ജില്ലയിലുള്ള മോറാനിൽ പുതുതായി നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ ആയിരുന്നു പ്രധാനമന്ത്രി ശനിയാഴ്ച ചരിത്രപരമായ ലാൻഡിംഗ് നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് പ്രധാനമന്ത്രി ദേശീയ പാതയിൽ നിർമ്മിച്ച റൺവേയിൽ ഇറങ്ങിയത്. ദേശീയ പാത 37ലായിരുന്നു എമർജൻസി ലാൻഡിംഗ് സൌകര്യമൊരുക്കിയത്.

അസമിലെ മോറാനും ഡെമോവിനും ഇടയിലുള്ള ദേശീയ പാതയിലെ 4.2 കിലോമീറ്റർ നീളമുള്ള പ്രത്യേക ഭാഗത്താണ് ഈ എമർജൻസി ലാൻഡിംഗ് സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്. നൂറ് കോടി രൂപ ചെലവിലാണ് സംവിധാനം ഒരുങ്ങിയത്.സൈനിക വിമാനങ്ങൾക്ക് പുറമേ യാത്രാ വിമാനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് എമർജൻസി ലാൻഡിംഗ് സൌകര്യം നിർമ്മിച്ചിട്ടുള്ളത്. 40 ടൺ ഭാരമുള്ള വിമാനങ്ങൾക്ക് ഇവിടെ ലാൻഡ് ചെയ്യാനും 74 ടൺ ഭാരമുള്ള വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനും സാധിക്കും. ഇന്ത്യയിൽ 2021ലാണ് രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ആദ്യമായി എമർജൻസി ലാൻഡിംഗ് സൌകര്യം ഒരുങ്ങിയത്. വടക്കുകിഴക്കൻ ഇന്ത്യയിൽ ഒരു ദേശീയ പാതയിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. ഒരു പ്രധാനമന്ത്രി വിമാനത്താവളത്തിന് പകരം ഹൈവേയിൽ ലാൻഡ് ചെയ്യുന്നത് ഇതാദ്യമായാണ്. ലാൻഡിംഗിന് ശേഷം പ്രധാനമന്ത്രി ഈ എമർജൻസി ലാൻഡിംഗ് സൗകര്യം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...