കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മുൻ മാനേജർ എം.പി. റിജിലി (32) ന്റെ അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇയാളുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ഓഹരി ഊഹകച്ചവടത്തിനും ലോണിന്റെ തവണ അടയ്ക്കുന്നതിനും ഓൺലൈൻ റമ്മി കളിക്കുന്നതിനും പണം റിജിൽ ബാങ്കിലെ പണം ഉപയോഗിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കോർപ്പറേറേഷന്റെയടക്കം വിവിധ അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2014 മുതലാണ് വിവിധ ഓഹരികളിൽ പണം നിക്ഷേപിക്കാൻ റിജിൽ ആരംഭിച്ചത്. കൊവിഡ് കാലത്ത് ഊഹക്കച്ചവടം ആരംഭിച്ചു. ഇതിൽ നഷ്ടം സംഭവിച്ചതോടെയാണ് അക്കൗണ്ടുകളിലെ പണം തിരിമറി ചെയ്യാനും തട്ടിപ്പ് നടത്താനും തുടങ്ങിയത്. ഇയാൾ നേരത്തെ ജോലി ചെയ്ത എരഞ്ഞിപ്പാലത്തെയും പാലക്കാട് ജില്ലയിലെ മറ്റുരണ്ടും ശാഖകളിലേക്കും അന്വേഷണം നടത്തുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.