പത്തനംതിട്ട : കുഞ്ഞുങ്ങള്‍ക്കുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) പത്തനംതിട്ട ജില്ലയില്‍ നല്‍കി തുടങ്ങി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ് അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോള്‍ പനക്കല്‍, ആര്‍.എം.ഒ ഡോ.ആശിഷ് മോഹന്‍ കുമാര്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, എം.സി.എച്ച് ഓഫീസര്‍ എം.എസ് ഷീല, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.