കലൂരില്‍ മതിലിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കലൂരില്‍ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. ഷേണായീസ് ക്രോസ് റോഡില്‍ ഉച്ചയോടെയാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ഒരാളെ പുറത്തെടുത്ത് ആദ്യമേ ആശുപത്രിയില്‍ എത്തിച്ചു.

രണ്ടാമത്തെ തൊഴിലാളിയുടെ കാല്‍ സ്ലാബിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കോണ്‍ക്രീറ്റ് സ്ലാബ് മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. സ്ലാബിനടിയില്‍ കുടുങ്ങിപ്പോയ തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രണ്ടാമത്തെ ആളുടെ കാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇയാളുടെ മുകളിലേക്ക് മതില്‍ വീഴുകയും കാല്‍ അതിനകത്ത് കുടുങ്ങി പോകുകയുമായിരുന്നു. അഗ്നിശമന സേനാംഗങ്ങളെത്തി സ്ലാബ് മുഴുവന്‍ മുറിച്ചു മാറ്റിയശേഷമാണ് ഇയാളെ പുറത്തെടുത്തത്. കാല്‍ കുടുങ്ങിയതൊഴിച്ചാല്‍ ഇയാള്‍ക്ക് സാരമായ പരിക്കില്ല.

സ്ലാബിന് അടിയില്‍പ്പെട്ട തൊഴിലാളിയാണ് മരിച്ചത്. ഓട വൃത്തിയാക്കി കോണ്ക്രീറ്റ് ചെയ്യുന്ന പണിയിലേര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍ പ്പെട്ടത്. കാലപ്പഴക്കം കാരണം മതില്‍ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...