Thursday, May 15, 2025 7:35 am

ന്യുമോണിയയെ അറിഞ്ഞ് പ്രതിരോധിക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  നവംബര്‍ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു.  ന്യുമോണിയക്കെതിരായ ആഗോള പ്രവര്‍ത്തനങ്ങളെ പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ഈ ദിനത്തിന്‍റെ  ലക്ഷ്യം. ന്യുമോണിയ  കുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്നു. ന്യുമോണിയയെ കൂടുതല്‍ അറിയാം…

എന്താണ് ന്യുമോണിയ?
ശ്വാസകോശ സംബന്ധമായ ഒരു അണുബാധയാണ് ന്യുമോണിയ. ശ്വാസകോശത്തില്‍ പഴുപ്പും ദ്രാവകവും നിറയുകയും ശ്വസനത്തില്‍ ബുദ്ധിമുട്ട് നേരിടുകയും ഇതുമൂലം ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള കുട്ടികളില്‍ മരണത്തിന് കാരണമാകുന്ന പ്രധാന പകര്‍ച്ചവ്യാധിയാണ് ന്യുമോണിയ
ന്യുമോണിയയുടെ കാരണങ്ങള്‍
വൈറസുകള്‍, ബാക്ടീരിയകള്‍ അല്ലെങ്കില്‍ ഫംഗസുകള്‍ പോലുള്ള സൂക്ഷ്മാണുക്കള്‍ ന്യുമോണിയയ്ക്ക് കാരണമാകാം. ബാക്ടീരിയല്‍ ന്യുമോണിയയാണ് സാധാരണയായി കാണുന്നത്. ബാക്ടീരിയല്‍ ന്യുമോണിയയ്ക്ക് കാരണമാകുന്നത് സ്‌ട്രെപ്‌റ്റോകോക്കൈ / ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സയും വൈറല്‍ ന്യുമോണിയ ഉണ്ടാക്കുന്നത് ഇന്‍ഫ്‌ളുവന്‍സയും റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസുമാണ്.
ന്യുമോണിയ എങ്ങനെ പടരുന്നു?
ഏറ്റവും സാധാരണയായി കാണപ്പെടുന്നത് സൂക്ഷ്മാണുക്കള്‍ അടങ്ങിയ വായുവിലൂടെയോ തുള്ളികളിലൂടെയോ ഉള്ള വ്യാപനമാണ്. രോഗം ബാധിച്ച വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഇത് പടരുന്നു. രക്തത്തിലൂടെയും ഇത് പടരാം, പ്രത്യേകിച്ച് ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്.
ന്യുമോണിയയുടെ ലക്ഷണങ്ങള്‍
എല്ലാ ന്യുമോണിയയുടെയും ലക്ഷണങ്ങള്‍ സമാനമാണ്. ഇത് സാധാരണയായി പനി, ചുമ, ശ്വാസതടസ്സം, വേഗത്തിലുള്ള ശ്വസനം എന്നിവയാണ്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പ്രത്യേകിച്ച് കുഞ്ഞുങ്ങളിലും പ്രായമായവരിലും, ഇത് സ്വഭാവ മാറ്റമായോ അപസ്മാരമായോ പ്രത്യക്ഷപ്പെടാം.
ന്യുമോണിയയുടെ അപകട ഘടകങ്ങള്‍
കുട്ടികളിലും പ്രായമായവരിലും, പോഷകാഹാരക്കുറവുള്ള വ്യക്തികളിലും, അനിയന്ത്രിതമായ പ്രമേഹം, എച്ച്‌ഐവി, വൃക്കസംബന്ധമായ അസുഖങ്ങള്‍, ഹെപ്പാറ്റിക് രോഗങ്ങള്‍ പോലെയുള്ള മുന്‍കാല രോഗങ്ങളുള്ളവര്‍, കീമോതെറാപ്പി എടുക്കുന്ന രോഗികള്‍ അല്ലെങ്കില്‍ പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് രോഗികള്‍ എന്നിവര്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. മലിനീകരണം പോലെയുള്ള പാരിസ്ഥിതിക ഘടകങ്ങള്‍, ചേരികള്‍ പോലെയുള്ള തിരക്കേറിയ പ്രദേശങ്ങളില്‍ താമസിക്കുന്നത്, പുകവലി, മയക്കുമരുന്ന് ഉയോഗം തുടങ്ങിയവയാണ് സാമൂഹിക ഘടകങ്ങള്‍.
ചികിത്സ
രോഗ കാരണത്തെ ആശ്രയിച്ച് ആന്റിബയോട്ടിക്കുകള്‍, അന്റാസിഡുകള്‍, ആന്റിഫംഗല്‍ എന്നിവയും  പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടുന്ന ഉചിതമായ മരുന്നുകള്‍, രോഗ തീവ്രത വര്‍ധിക്കുമ്പോള്‍ രോഗിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെന്റിലേറ്റര്‍ സഹായം തുടങ്ങിയവയാണ് ചികിത്സാ മാര്‍ഗങ്ങള്‍.
രോഗ പ്രതിരോധം
കുഞ്ഞുങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ്, കുഞ്ഞുങ്ങള്‍ ജനിച്ച് ആദ്യ 6 മാസങ്ങളില്‍ മുലപ്പാല്‍ മാത്രം നല്‍കുന്നത് ന്യുമോണിയ തടയാന്‍ സഹായിക്കുന്നു. മലിനീകരണം തടയുന്നതും നല്ല ശുചിത്വ ശീലങ്ങള്‍ പാലിക്കുകയും പുകവലിയും മയക്കുമരുന്ന് ഉപയോഗവും ഉപേക്ഷിക്കുകയും ഇന്‍ഫ്‌ളുവന്‍സ, ന്യൂമോകോക്കല്‍ വാക്‌സീനുകള്‍ എന്നിവയുള്ള വാക്‌സിനേഷന്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്നവര്‍ക്ക്  നല്‍കുന്നതും ന്യുമോണിയ തടയാന്‍ സഹായിക്കുന്നു. ഉചിതമായ മരുന്നുകള്‍ ഉപയോഗിച്ച് മതിയായ ചികിത്സ നല്‍കിയാല്‍ ന്യുമോണിയ ഭേദമാകുമെന്നതിനാല്‍ രോഗബാധിതരായ വ്യക്തികളുടെ പ്രതിരോധത്തിലും നേരത്തെയുള്ള ചികിത്സയിലും ഈ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നത് വലിയ തോതില്‍ സഹായകമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍...

കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ്...

ഇരുചക്രവാഹന വർക്ക്ഷേപ്പിലേക്ക് കാർ പാഞ്ഞുകയറി അപകടം

0
വെഞ്ഞാറമൂട് : നിയന്ത്രണംവിട്ട കാർ വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറിയെങ്കിലും ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു....