25 C
Pathanāmthitta
Tuesday, November 29, 2022 7:51 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

എന്‍.സി.ഡി (Non Convertable Debenture) സുരക്ഷിത നിക്ഷേപമല്ല ; ഒത്താല്‍ ഊട്ടി … അല്ലെങ്കില്‍ ചട്ടി

കോട്ടയം : എന്‍.സി.ഡി (Non Convertable Debenture) എന്നത് ഒരിക്കലും സുരക്ഷിത നിക്ഷേപമല്ല. സ്വകാര്യ കമ്പിനിക്ക് നിങ്ങള്‍ നല്‍കുന്ന പണത്തിന് റിസര്‍വ് ബാങ്കിന്റെ ഒരു ഗ്യാരണ്ടിയും നിലവിലില്ല. തന്നെയുമല്ല എന്‍.സി.ഡി (Non Convertable Debenture) എന്നത് ഒരു നിക്ഷേപമായി കണക്കാക്കുവാന്‍ കഴിയുകയുമില്ല. ഇത് ഒരു കടപ്പത്രമാണ്. കാശില്ലാത്ത കമ്പിനിക്ക് ബിസിനസ് വിപുലീകരിക്കാന്‍ ജനങ്ങളില്‍ ചിലര്‍ നല്‍കുന്ന കൈവായ്പ. ഇവിടെ വായ്പ കൊടുക്കുന്ന ആളും വായ്പ വാങ്ങുന്ന കമ്പിനിയും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ കരാര്‍ മാത്രമാണ് ഉണ്ടാകുന്നത്. വയ്പ വാങ്ങുന്ന കമ്പിനിയാണ് പണം തിരികെ നല്‍കേണ്ടത്.

01-up
self
Alankar
KUTTA-UPLO
previous arrow
next arrow

കമ്പിനി അടച്ചുപൂട്ടി ഉടമ നാടുവിട്ടാല്‍ ആ പണം റിസര്‍വ് ബാങ്ക് നല്‍കുമെന്ന് പറയുന്നതില്‍ എന്തെങ്കിലും ഔചിത്യം ഉണ്ടോ ?. എന്നാല്‍ തട്ടിപ്പ് നടത്തുവാന്‍ തയ്യാറെടുത്തിരിക്കുന്ന കമ്പിനികള്‍ തുടര്‍ച്ചയായി പറയുന്നതാണ് NCD ക്ക് റിസര്‍വ് ബാങ്ക് ഗ്യാരണ്ടി ഉണ്ടെന്ന്. ഇവരുടെ ജീവനക്കാരും ഇതാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. NCD സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പണം കടം വാങ്ങുന്ന കമ്പിനിയാണ്. ഇതില്‍ ഒപ്പുവെച്ചിരിക്കുന്നതും പണം കടം വാങ്ങിയ കമ്പിനിയുടെ പ്രതിനിധികളാണ്. നിങ്ങള്‍ കമ്പിനിക്ക് കൊടുത്ത കൈവായ്പക്ക് റിസര്‍വ് ബാങ്ക് ഒരു ഉറപ്പും നല്‍കുന്നില്ല. ഇന്ത്യയില്‍ ഒരിടത്തും ഇങ്ങനെ ഒരുനടപടി ഉണ്ടായിട്ടുമില്ല.

Pulimoottil 2
01-up
self
KUTTA-UPLO

NCD എന്നാല്‍ Non Convertable Debenture. ഇത് ഷെയര്‍ ആയോ നിക്ഷേപമായോ മറ്റേതെങ്കിലും തരത്തിലേക്കോ മാറ്റുവാന്‍ സാധിക്കുകയില്ല. കാലാവധി പൂര്‍ത്തിയാകാതെ നിക്ഷേപം തിരികെ ലഭിക്കുകയുമില്ല. NCD രണ്ടു വിധത്തില്‍ ഉണ്ട്. നിക്ഷേപിച്ച പണത്തിന് സുരക്ഷ നല്‍കുന്ന Secured NCD യും യാതൊരു സുരക്ഷയും നല്‍കാത്ത Unsecured NCDയും. പണം നിക്ഷേപിച്ചതിനു പകരമായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പലരും വായിച്ചു നോക്കാന്‍പോലും മിനക്കെടാറില്ല. വളരെ ചെറിയ അക്ഷരത്തില്‍ ആയിരിക്കും പ്രധാനപ്പെട്ട ഈ വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തുക. കാരണം നിക്ഷേപകന്‍ ഇതൊരിക്കലും വായിച്ചു മനസ്സിലാക്കുവാന്‍ ഇടവരരുത്.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

Secured NCD ക്ക് റിസര്‍വ് ബാങ്കോ സര്‍ക്കാരുകളോ ഒരു സെക്യുരിറ്റിയും നല്‍കുന്നില്ല. എന്നാല്‍ Secured NCD നല്‍കുന്ന സ്ഥാപനങ്ങളുടെ ആസ്തി ബാധ്യതകള്‍ കമ്പിനി രജിസ്ട്രാറും (ROC) റിസര്‍വ് ബാങ്കും (RBI) പരിശോധിച്ച് വിലയിരുത്തിയതിനു ശേഷമായിരിക്കും ഇത് വിതരണം നടത്തുവാന്‍ അനുവാദം നല്‍കുക. ഇതിന്റെ നടത്തിപ്പ് ചുമതല ട്രസ്റ്റികള്‍ക്കാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കമ്പിനി പൂട്ടിപ്പോയാല്‍ ഇവരുടെ ആസ്തികള്‍ വിറ്റ്‌ നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ട്രസ്റ്റികള്‍ക്ക് ചുമതലയുണ്ട്. എന്നാല്‍ ഇതിന് ദീര്‍ഘനാളത്തെ നിയമനടപടികള്‍ വേണ്ടിവരാം. അതായത് കമ്പിനി പൂട്ടിക്കെട്ടിയാല്‍ പിറ്റേദിവസം ആരും പണം കൊണ്ടുവന്ന് നിക്ഷേപകന്റെ വീട്ടില്‍ തരില്ല. റിസര്‍വ് ബാങ്കും പണം തരില്ല. ഇന്ത്യയുടെ സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്ന ഭാരതീയ റിസര്‍വ് ബാങ്കിന് സ്വകാര്യ മുതലാളിമാര്‍ തട്ടിയെടുക്കുന്ന പണം നിക്ഷേപകന് മടക്കി നല്‍കുന്ന ജോലിയുമില്ല. NCD ഇറക്കുവാന്‍ അനുവാദം നല്‍കിയത് റിസര്‍വ് ബാങ്ക് ആയതിനാല്‍ അവരുടെ നിയന്ത്രണങ്ങളും പരിശോധനകളും ഇവിടെ ഉണ്ടാകും എന്നുമാത്രം.

Unsecured NCD ക്ക് Secured NCD ക്കുള്ള ഒരു പരിരക്ഷയുമില്ല. പേരില്‍ തന്നെ ഈ നിക്ഷേപത്തിനെപ്പറ്റി എല്ലാം വ്യക്തമാണ്. ഒരു NCD ഇതില്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്ന് തിരിച്ചറിയുക എളുപ്പമല്ല. ഒരു അഭിഭാഷകന്റെ സഹായമോ അല്ലെങ്കില്‍ ഒരു ഭൂതക്കണ്ണാടിയോ കരുതുക. പണം നിങ്ങളുടെയാണ്. പൊരിവെയിലത്ത് വിയര്‍പ്പൊഴുക്കി സമ്പാദിച്ചത്, അത് ചിലര്‍ക്ക് ആഡംബര ജീവിതത്തിനും ധൂര്‍ത്തിനും നല്‍കേണ്ടതില്ല. പരസ്യവും ഓഫീസും മാത്രംകണ്ട് ഒന്നും വിലയിരുത്തേണ്ട. ഒരുപക്ഷെ സൂപ്പര്‍ സ്റ്റാറുകള്‍ പരസ്യത്തിലൂടെ നിങ്ങളെ പ്രലോഭിപ്പിക്കാം. ആവശ്യമെങ്കില്‍ തെറ്റും ശരിയും വിശകലനം ചെയ്ത് 100% വിശ്വാസമുള്ള സ്ഥാപനങ്ങളുടെ  NCDയില്‍  പണം നിക്ഷേപിക്കുക. നിക്ഷേപിക്കുന്ന പണം തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കുക, ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ദുഖിച്ചു കഴിയേണ്ടിവരും.

കൊശമറ്റം ഫിനാന്‍സ് പുറത്തിറക്കിയ കടപ്പത്രം വ്യാപക പരാതിക്ക് ഇടനല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ എന്‍.സി.ഡി വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. 2011 ലും 2013 ലും കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ കടപ്പത്രം വാങ്ങിയതിലൂടെ പലരും വഞ്ചിക്കപ്പെട്ടു. 5 ലക്ഷം രൂപാ മുഖവിലയുള്ള കടപ്പത്രത്തിന്  10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ മടക്കി നല്‍കുമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സിന്റെ ഉറപ്പ്. എന്നാല്‍ പലര്‍ക്കും പറഞ്ഞിരുന്ന തുക നല്‍കാതെ കൊശമറ്റം ഫിനാന്‍സ് വഞ്ചിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പലരും കോടതിയെ സമീപിച്ചു. കോടതി ഉത്തരവുകള്‍ കൊശമറ്റം ഫിനാന്‍സിന് എതിരായിരുന്നു. കടപ്പത്രത്തില്‍ പറഞ്ഞിരുന്ന മുഴുവന്‍ തുകയും കൊശമറ്റം ഫിനാന്‍സ് മടക്കി നല്‍കേണ്ടി വന്നു.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്കീം വിവര രേഖ ഉപയോഗിച്ച് വിശദമായി പരിശോധിക്കുക.

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow