നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച് കർഷകൻ!

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കര്‍ഷകന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. നഗര വികസന വകുപ്പ് ഉദ്യോഗസ്ഥനെയാണ് നഷ്ടപരിഹാര വിതരണം വൈകിയെന്നും വിവേചനം കാണിച്ചെന്നും ആരോപിച്ച് കര്‍ഷകന്‍ ചെരുപ്പുകൊണ്ട് അടിച്ചത്. നഗര വികസന അതോറ്റിറ്റി ഓഫീസിലാണ് സംഭവം നടന്നത്. കനത്ത മഴയിലും കാറ്റിലും കർഷകന്റെ കൃഷിഭൂമി മുങ്ങിപ്പോവുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് സർക്കാർ അനുവദിച്ച നഷ്ടപരിഹാരം വൈകിയതാണ് കർഷകനെ പ്രകോപിപ്പിച്ചത്. വയോധികനായ ബസപ്പ എന്ന കര്‍ഷകനാണ് ഫസ്റ്റ് ഡിവിഷന്‍ ജീവനക്കാരനായ അങ്കതിനെ ചെരുപ്പൂരി അടിച്ചത്.

നഷ്ടപരിഹാരം നല്‍കുന്നത് വൈകുന്നതില്‍ അസ്വസ്ഥനായിരുന്ന ബസപ്പ ഇത് ചോദ്യംചെയ്ത് ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. അത് കയ്യാങ്കളിയിലേക്ക് കടന്നു. ഉദ്യോഗസ്ഥനും ബസപ്പയും പരസ്പരം ഷര്‍ട്ടിന്റെ കോളറുകളില്‍ പിടിച്ചുവലിക്കുകയും അതിനിടെ ബസപ്പ ചെരുപ്പൂരി ഉദ്യോഗസ്ഥനെ അടിക്കുകയുമായിരുന്നു. ഇവര്‍ക്ക് ചുറ്റും ഉണ്ടായിരുന്നവര്‍ പിടിച്ചുമാറ്റിയതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക ശമനമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...