മലപ്പുറം : ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. പരീക്ഷയ്ക്ക് മാര്‍ക്ക് ലഭിക്കാന്‍ വഴങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു ലൈംഗിക അതിക്രമം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കൈവശപ്പെടുത്തിയ അവ നശിപ്പിക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കുട്ടി സ്കൂള്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യപകനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പത്താംക്ലാസ് വിദ്യാർഥിനി പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപകന്‍ അറസ്റ്റിൽ
RECENT NEWS
Advertisment