കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പുതിയറയില്‍ വീട്ടില്‍ ഷറഫലി (25), കണിയാപുരം ഒഴപ്പുമ്മാറക്കുന്നത് സ്വദേശി രാഗേഷ് (22) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
14 വയസ്സുകാരിയെ പ്രതികള്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പെണ്‍കുട്ടിയുമായി അടുക്കുകയും കുട്ടിയെ എറണാകുളം, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയില്‍ നിന്ന് ഇവര്‍ നാലര പവനോളം സ്വര്‍ണവും അപഹരിച്ചിട്ടുണ്ട്.
വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കസബ പോലീസ് പോക്സോ പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.