Friday, May 9, 2025 9:59 am

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ചു. കാസർകോഡ് ജില്ലയിൽ ചുള്ളിക്കര ജി. എൽ പി സ്ക്കൂൾ അധ്യാപകൻ പി രാജൻ നായർക്ക് 20 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് കാസർകോട് പോക്സോ കോടതി ജഡ്ജി പി ശശികുമാർ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയിൽ പറയുന്നു. പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണിത്. 2018 ഒക്ടോബർ 1നു സ്ക്കൂൾ ഐ ടി സ്മാർട്ട് ക്ലാസ്സ് റൂമിൽ വെച്ച് പീഡിപ്പിച്ച കേസിലാണ് വിധി.

കഴിഞ്ഞ ദിവസം മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനു ശിക്ഷ വിധിച്ചിരുന്നു. കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖി (36) ന് അഞ്ചു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി വിധിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും വിധിയിൽ പറയുന്നു. പീഡനത്തിനിരയായ കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം കുട്ടികൾക്ക് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

2014 നവംബർ ഒമ്പതിന് ഉച്ചക്ക് 12 മണിക്കാണ് സംഭവമുണ്ടായത്. മദ്രസ വിദ്യാർത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടു പോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടികൾ നൽകിയ പരാതിയിൽ നവംബർ പത്തിന് കാടാമ്പുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാൾ കൂടിയാണ് അൻവർ സാദിഖ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിന്നിട്ടത് ഭീതിയുടെ രാത്രി ; അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍, പ്രതിരോധം തീര്‍ത്ത് സൈന്യം

0
ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍...

പെ​രു​നാ​ട് കു​റു​ങ്ങാ​ലി​ല്‍ ശ്രീ ​മ​ഹാ​ദേ​വ, ഭ​ഗ​വ​തി, ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ര​ണ്ട് ഏ​ക്ക​ര്‍ വ​രു​ന്ന...

0
പ​ത്ത​നം​തി​ട്ട : പെ​രു​നാ​ട് കു​റു​ങ്ങാ​ലി​ല്‍ ശ്രീ ​മ​ഹാ​ദേ​വ, ഭ​ഗ​വ​തി, ശാ​സ്താ...

ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു

0
ദില്ലി : പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല്...

കാലാവസ്ഥാ മുന്നറിയിപ്പ് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ...