കുളത്തുമൺ കല്ലേലി റോഡിൽ റോഡ് റോളർ നിയന്ത്രണം വിട്ട് ഉരുണ്ട് നീങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി: വെള്ളാനകളുടെ നാട് എന്ന സിനിമയിൽ റോഡ് നിർമ്മാണത്തിനിടെ നിയന്ത്രണം വിട്ട് ഉരുണ്ട് നീങ്ങിയ റോഡ് റോളർ വീടിന്റെ  മതിലും തകർത്ത് മുൻപോട്ട് പോയ രംഗങ്ങൾ മലയാളികൾ മറക്കാൻ ഇടയുണ്ടാകില്ല. എന്നാൽ മതിൽ തകർത്തില്ലെങ്കിലും സിനിമയിലെ ഈ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു കുളത്തുമൺ കല്ലേലി റോഡിലെ ചെളിക്കുഴി ഇറക്കത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന റോഡ് റോളർ നിയന്ത്രണം വിട്ട് ഉരുണ്ട് നീങ്ങിയത്.

രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. ടാറിംഗ് ജോലികൾക്കായി എത്തിച്ച റോഡ് റോളർ കോൺക്രീറ്റ് റോഡിൽ നിന്ന് ടാറിംഗ് റോഡിലേക്ക് കയറുന്നതിനിടയിൽ തെന്നി നീങ്ങുകയായിരുന്നു. റോളറിൽ ഡ്രൈവർ ഉണ്ടായിരുന്നുവെങ്കിലും പതിനഞ്ച് മീറ്ററോളം ഉരുണ്ട് നീങ്ങിയ റോളർ മൺതിട്ടയിലെ പാറയിൽ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഈ സമയം എതിരെ മറ്റ് വാഹനങ്ങളോ ആളുകളോ വരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...