തിരുവനന്തപുരം : പോക്സോ കേസില്‍ മദ്രസാ അധ്യാപകന്‍ പോലീസിന്‍റെ പിടിയിലായി. കടയ്ക്കല്‍ മങ്കാട് സ്വദേശി സലാഹുദ്ദീനെ(50) ആണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നുകാരിയായ കുട്ടി ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ 7 മണിയോടെ മതപഠനത്തിനായി മദ്രസയില്‍ എത്തിയപ്പോഴാണ് അധ്യാപകന്‍ ഉപദ്രവിച്ചത്. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട മാതാവ് കാര്യങ്ങള്‍ തിരക്കുമ്പോഴാണ് മദ്രസാ അധ്യാപകന്‍ ഉപദ്രവിച്ച വിവരം പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്ന് അയിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിന്മേല്‍ അതിജീവിതയായ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയോടെ പ്രതിയായ സലാഹുദ്ദീനെ കസ്റ്റഡിയില്‍ എടുത്തു അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.