കൊഴിഞ്ഞാമ്പാറ : 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി . തമിഴ്നാട് തൂത്തുക്കുടി സ്വദേശി പി. ലിംഗമാണ് (40) പിടിയിലായത് . ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
കൊഴിഞ്ഞാമ്പാറ ആലമ്പാടിയില്‍ ഒരു വര്‍ഷത്തോളമായി കുടുംബത്തോടൊപ്പം താമസിക്കുകയാണ് പി. ലിംഗം എന്ന് പോലീസ് പറഞ്ഞു . സമീപത്തെ വീട്ടിലെ കുട്ടിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമം . പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .