പത്തനംതിട്ട : കോട്ടൂരില്‍ പോക്സോ കേസ് പ്രതിയെ പോലീസിന്‍റെ പക്കല്‍നിന്ന് ബലമായി മോചിപ്പിച്ചു. ബന്ധുക്കളാണ് ബലംപ്രയോഗിച്ച് പ്രതി സിറാജിനെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിക്കൊണ്ടു പോയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 10 പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം കുന്നിക്കോട് എസ് ഐ യുടെ നേതൃത്വത്തിലുളള സംഘമാണ് സിറാജിനെ കസ്റ്റഡിയിലെടുത്തത്. 15 കാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
കോട്ടൂരില്‍ പോക്സോ കേസ് പ്രതിയെ പോലീസിന്‍റെ പക്കല്‍നിന്ന് ബന്ധുക്കൾ ബലമായി മോചിപ്പിച്ചു
RECENT NEWS
Advertisment