പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പൊന്മള പറങ്കിമൂച്ചിക്കല്‍ താമരശേരി വീട്ടില്‍ കൊളക്കാടന്‍ ഷമീമിനെയാണ് (28) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പായിരുന്നു സംഭവം. പ്രതി മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒളിവില്‍ കഴിയുന്നതിനിടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ടൗണില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.