സ്‌കൂള്‍ പരിപാടികളില്‍ പോക്‌സോ കേസ് പ്രതികളെ പങ്കെടുപ്പിക്കാന്‍ പാടില്ല : മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും പ്രധാന അധ്യപകന് ഉത്തരവാദിത്തം ഉണ്ട്. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ആളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. സ്‌കൂള്‍ എച്ച്എം നിലപാട് അറിയിച്ചു. നടപടി എടുക്കും. പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്‌കൂള്‍ പരിപാടികളില്‍ പോക്‌സോ കേസ് പ്രതികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. വ്യക്തിയെ അറിയില്ലാ എന്ന് പറയുന്നതും ശരിയല്ല. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും എച്ച്എമ്മിന് ഉത്തരവാദിത്വം ഉണ്ട്. എയ്ഡഡ് സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ട് – മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതി മുറിയിൽ ദുർമന്ത്രവാദം ; ജഡ്‌ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരി അറസ്റ്റിൽ

0
ബംഗളൂരു : കേസിൽ വിജയിക്കുന്നതിനായി ജഡ്ജിക്കെതിരെ മന്ത്രവാദം നടത്തിയ സ്‌ത്രീയെ പോലീസ്...

ബിജെപിയുമായി ഏറ്റുമുട്ടാനില്ലെന്ന് ജി.സുകുമാരൻ നായര്‍

0
കോട്ടയം: ബിജെപിയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ....

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു

0
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. സർക്കാർ...

ജയിലിനെ വേദിയാക്കി ; വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ആർ.സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

0
തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ...