ഭാര്യ പ്രസവത്തിന് നാട്ടില്‍ പോയപ്പോള്‍ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; കൊച്ചിയില്‍ നാവികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്‌റൂർ സ്വദേശി ഹൻസ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ പതിനേഴുകാരിയെ ആണ് ഹാന്‍സ് രാജ് പീഡിപ്പിച്ചത്. പെണ്‍കുട്ടി എട്ടു മാസം ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്.

ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടിൽ പോയ സമയത്താണ് നാവിക ഉദ്യോഗസ്ഥനായ പ്രതി അയൽ വീട്ടിലുള്ള പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാവികനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആദ്യം പെൺകുട്ടിയുമായുള്ള ബന്ധം നിഷേധിച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 20 കാരിയായ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയ തക്കത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ വശത്താക്കി പീഡിപ്പിച്ചത്. പ്രസവത്തിന് പോയ ഭാര്യ തിരിച്ചെത്തിയതോടെ ഇയാള്‍ പെണ്‍കുട്ടിയുമായുള്ള അടുപ്പം കുറച്ചിരുന്നു. ആറുമാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുമായാണ് നാകിന്‍ കൊച്ചിയില്‍ താമസിച്ച് വന്നിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...