കൊച്ചി: പൂജ നടത്തുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദി പിടിയിൽ. മൂവാറ്റുപുഴ സ്വദേശി അമീറിനെയാണ് പുത്തൻകുരിശ് പോലീസ് പിടികൂടിയത്. പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയോടാണ് അമീർ പൂജയ്ക്കിടെ മോശമായി പെരുമാറിയത്. പെൺകുട്ടിക്ക് ചില ദോഷങ്ങളുണ്ടെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ മന്ത്രവാദിയെ സമീപിച്ചത്. പൂജയുടെ രണ്ടാം ദിവസമായ ഇന്നലെ പെൺകുട്ടിക്ക് ചരട് കെട്ടുന്നതിനിടെ മോശമായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി കരയുകയും രക്ഷിതാക്കളോട് വിവരം പറയുകയും ചെയ്തു. ഇതോടെയാണ് അമീറിനെ വാഴക്കുളത്ത് നിന്ന് പിടികൂടിയത്.
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾക്ക് മുൻപ് തട്ടുകടയിൽ ഭക്ഷണം തയ്യാറാക്കലായിരുന്നു ജോലി. പിന്നീട് ചില മന്ത്രവാദികൾക്ക് സഹായിയായി നിന്ന ശേഷമാണ് കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷ കേന്ദ്രം തുടങ്ങിയത്. ഇലന്തൂരിലെ നരബലി പുറത്ത് വന്നതോടെ ഇയാളുടെ കേന്ദ്രം അടച്ചു പൂട്ടിയതാണെന്നും പിന്നീട് വീണ്ടും പ്രവർത്തനം തുടങ്ങിയെന്നും പോലീസ് പറഞ്ഞു. നിരവധി പേരിൽ നിന്ന് അമീർ പണം തട്ടിയെടുത്തിട്ടുണ്ടോയെന്ന് പോലീസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.