കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വെച്ച 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി ജുനൈസ് പിടിയിൽ. മണ്ണാർക്കാട് സ്വദേശിയായ ജുനൈസിനെ മലപ്പുറത്ത് വെച്ചാണ് പിടികൂടിയത്. സുനാമി ഇറച്ചി റാക്കറ്റിലേക്ക് എത്താനുള്ള മുഖ്യ കണ്ണിയും ജുനൈസാണ്. കളമശ്ശേരിയിലേക്ക് 500 കിലോ പഴകിയ ഇറച്ചി വന്നതെങ്ങനെ, ഈ ഇറച്ചി എവിടെയൊക്കെ പോയി, ഈ ശൃംഖലയിലെ മറ്റ് കണ്ണികൾ ആരൊക്കെ എന്നീ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് മണ്ണാർക്കാട് സ്വദേശി ജുനൈസ്. കൈപ്പടമുകളിൽ വീട് വാടകക്ക് എടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം ചെയ്ത ജുനൈസിനെ കുറിച്ച് ഒരാഴ്ചയായി പോലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ ഫോണിൽ പ്രതികരിച്ചെങ്കിലും കേസ് എടുത്തതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.
500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവർക്കൊപ്പം പോലീസും നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തതായാണ് വിവരം. ഇതിലെല്ലാം സ്ഥിരീകരണം വേണമെങ്കിലും ജുനൈസിനെ പിടികൂടണമായിരുന്നു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.