കൊല്ലം : അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. നെടിയറ രഞ്ജുഭവനില്‍ രഞ്ജുവിനെ (സജി-35) ആണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി രണ്ടു വര്‍ഷമായി പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നു. പ്രണയം നടിച്ച് അടുപ്പത്തിലാകുകയും മറ്റാരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.