തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര്‍ പീഡിപ്പിച്ചതായി പരാതി. ആളൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത് പേരെ പ്രതിയാക്കി പോലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഒരു യുവാവുമായി പ്രണയത്തിലായിരുന്ന ഈ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.