മരട് അനധികൃത ഫ്‌ളാറ്റ് നിര്‍മാണം : സിപിഎം നേതാവ് കെ.എ ദേവസ്സി ഉള്‍പ്പെട്ട ഭരണസമിതിക്കെതിരെ ഇ.ഡി. അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരടില്‍ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ മരട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇഡി അന്വേഷണം. സിപിഎം നേതാവ് കെ.എ. ദേവസ്സി ഉള്‍പ്പെട്ട ഭരണസമിതിക്കെതിരെയാണ് അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ ഇഡി ചോദ്യം ചെയ്തു. അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിനു പിന്നിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജയിന്‍ ഹൗസിങ്ങിന്റെ ഉടമയായ സന്ദീപ് മേത്തയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യംചെയ്തിരുന്നു. ജയിന്‍ ഹൗസിങ്ങിലെ ചില ജീവനക്കാരെയും ഇഡി ചോദ്യംചെയ്തിരുന്നു. അതില്‍ പ്രാഥമികമായ അനുമതിക്കായി ആദ്യ തുകയായ അഞ്ചുലക്ഷം രൂപ ഭരണസമിതിക്ക് നല്‍കിയെന്ന് ചില ജീവനക്കാര്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് മേത്തയെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.

അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് ഭരണസമിതി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ ചോദ്യം ചെയ്യുന്നത്. ഇനി ഭരണസമിതി അംഗങ്ങളെ ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം. കോടതി ഉത്തരവ് പ്രകാരം തകര്‍ക്കപ്പെട്ട ഫ്‌ളാറ്റുകള്‍ക്ക് അനധികൃത നിര്‍മാണത്തിനായി അനുമതി നല്‍കിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും അടക്കം 14 പേരെ പ്രതികളാക്കിയാണ് അന്വേഷണം നടന്നത്. ദേവസ്സിക്കെതിരെ അന്വേഷണം നടത്താന്‍ ക്രെംബ്രാഞ്ച് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ പ്രതിചേര്‍ക്കുന്നതിന് ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...