അടൂർ : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനും സഹായിയും അറസ്റ്റിൽ. പറക്കോട് നിഥിൻ ഭവനിൽ നിതിൻ രാജ് (21), സഹായി മണക്കാല തുവയൂർ വടക്ക് അജിൻ ഭവനിൽ അജിൻ(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ച് നാട്ടുകാരും വീട്ടുകാരും ചേർന്ന് തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നിതിൻ രാജിനെ പെൺകുട്ടിയുടെ വീട്ടിൽ ബൈക്കിൽ കൊണ്ടുവിടുന്നതും തിരികെ വിളിച്ചുപോകുന്നതും അജിനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സി.ഐ. യു.ബിജു, എസ്.ഐ.മാരായ ശ്രീജിത്ത്, അനൂപ്, ബിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
പീഡനക്കേസിൽ കാമുകനും സഹായിയും അറസ്റ്റിൽ
RECENT NEWS
Advertisment