24 മണിക്കൂറിനിടെ 76,472 പേര്‍ക്ക് രോഗബാധ ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്.  മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേരിലാണ് രോഗബാധ കണ്ടെത്തിയത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 75,000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 34,63,973 ആയി ഉയര്‍ന്നു. 7,52,424 പേര്‍ രോഗബാധിതരായി നിലവില്‍ ചികില്‍സയിലാണ്. 26,48,999 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെയും ആയിരത്തിലേറെ പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 1021 പേരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 62,550 ആയി. രാജ്യത്ത് തുടർച്ചയായി രണ്ട് ദിവസങ്ങളിലായി 75,000-ലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 77,266 പേ‍ർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...