Sunday, May 19, 2024 4:34 pm

സ്വര്‍ണവില വീണ്ടും താഴോട്ട് ; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 240 രൂപ ; 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണവില വീണ്ടും കുറഞ്ഞു. ശനിയാഴ്ച പവന് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വര്‍ഷങ്ങളായി വില നിര്‍ണയാധികാരമുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വിലയാണിത്. എന്നാല്‍ ഈ മേഖലയിലെ മറ്റു സംഘടനകളും വില നിശ്ചയിക്കാന്‍ തുടങ്ങി. ഇതോടെ കേരളത്തില്‍ തന്നെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടു തുടങ്ങി.

അതേസമയം തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവന്‍വില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കില്‍ ജിഎസ്ടി ഉള്‍പ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികള്‍ ഈടാക്കുന്നത്.

ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഔദ്യോഗിക വിലനിലവാരം കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് സ്വര്‍ണവിലയില്‍ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലവർഷം ആൻഡമാനിലെത്തി, ബംഗാൾ ഉൾകടലിൽ സീസണിലെ ആദ്യ ന്യുനമർദം സാധ്യത ; കേരളത്തിൽ 4...

0
തിരുവനന്തപുരം: കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം...

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം ; മൂന്ന് പേർക്ക് പരിക്ക്

0
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസ് റോഡ് ഷോയ്ക്കിടെ...

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പണത്തെച്ചൊല്ലി ആംബുലൻസ് ഡ്രൈവർമാരുടെ തമ്മിലടി

0
പത്തനംതിട്ട: ജില്ല ജനറൽ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാരുടെ തമ്മിലടി. സർവീസ് പുറപ്പെട്ട...

മുട്ടത്ത് വർക്കി അക്ഷരപീഠം നോവൽ പുരസ്കാരം തുളസിധരൻ ചാങ്ങമണ്ണിലിന്

0
കോന്നി : പ്രശസ്ത സാമൂഹ മാധ്യമ കൂട്ടായ്മയായ സാഹിത്യ സംഗമ വേദിയുടെ...