കാലവർഷം ആൻഡമാനിലെത്തി, ബംഗാൾ ഉൾകടലിൽ സീസണിലെ ആദ്യ ന്യുനമർദം സാധ്യത ; കേരളത്തിൽ 4 ദിവസം അതിതീവ്ര മഴക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാർ ദ്വീപിലേക്കുമാണ് കാലവർഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതിന്‍റെ ഭാഗമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ മെയ് 22 വരെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
——-
അറിയിപ്പ് ഇപ്രകാരം
ഇന്ന് മുതൽ മെയ് 22 വരെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത. മാലിദ്വീപ്, കൊമോറിയൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്‌19 -22 തീയതികളിൽ അതിതീവ്രമായ മഴയ്ക്കും, മെയ്‌ 19 മുതൽ 23 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ / അതിശക്തമായ മഴയ്ക്കും, സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
——
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...