സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 6 പേർക്ക് സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ കടുത്ത വകുപ്പുതല നടപടി. യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയതിനും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ ​വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി പ്രഖ്യാപിച്ചത്. ഇതിൽ ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു. ​

​ജനപക്ഷ പദ്ധതികളെ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം ജീവനക്കാർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്നാണ് കെഎസ്ആർടിസി നിലപാട്. അതേസമയം പ്രതിപക്ഷ യൂണിയനിലെ പ്രവർത്തകരായ ജീവനക്കാർക്കെതിരായ നടപടിയിൽ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃ പദവി : സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: തിങ്കളാഴ്ച എൽഡിഎഫ് യോ​ഗം ചേരാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...

തെളിവെടുപ്പ് പൂർത്തിയായി ; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും....

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...