മന്ത്രി കെ.ടി ജലില്‍ കുരുക്കിലേക്ക് ; ഒരു മതഗ്രന്ഥത്തിന്റെ ഭാരം 576 ഗ്രാം, തൂക്ക പരിശോധനയുമായി കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങൂന്നു. മത ഗ്രന്ഥങ്ങള്‍ കേരളത്തില്‍ കിട്ടുമെന്നിരിക്കെ ഇറക്കുമതി എന്തിനാണെന്നാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്. മലപ്പുറത്തേക്ക് മൂടിക്കെട്ടിയ വാഹനത്തില്‍ കൊണ്ടു പോയ 30 പെട്ടികളില്‍ മതഗ്രന്ഥത്തിന് പുറമേ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം മത ഗ്രന്ഥത്തിന്റെ തൂക്കം പരിശോധിച്ചു.

ഒരു മതഗ്രന്ഥത്തിന്റെ തൂക്കം 576 ഗ്രാമാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും മതഗ്രന്ഥം എന്ന് രേഖപ്പെടുത്തിയ പെട്ടികളിലായി 250 പായ്ക്കറ്റുകളാണ് വന്നത്. പെട്ടികളെല്ലാം പരിശോധന നടത്താനുള്ള നീക്കത്തിലാണ്. പെട്ടികളില്‍ മത ഗ്രന്ഥമാണെങ്കിലും ഇപ്പോള്‍ തൂക്കം നോക്കിയിരിക്കുന്ന മത ഗ്രന്ഥത്തിന് ആനുപാതികമായ തൂക്കമായിരുന്നോ മറ്റു പെട്ടികള്‍ക്കും എന്ന രീതിയിലുള്ള പരിശോധനകളും നടക്കും. യുഎഇ യില്‍ നിന്നും കേരളാ സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍ിംഗ് ആന്റ് ട്രെയിനിംഗ് (സി ആപ്റ്റ്) വിഭാഗത്തിലേക്ക് ജൂണ്‍ 25 നായിരുന്നു പെട്ടികള്‍ എത്തിയത്. 32 പെട്ടികളില്‍ രണ്ടെണ്ണം പൊട്ടിച്ചു നോക്കിയ ശേഷം 30 എണ്ണം വിട്ടു കൊടുക്കുകയായിരുന്നു.

പിന്നീട് സി ആപ്റ്റിന്റെ അടച്ചുമൂടിയ വണ്ടിയില്‍ പുസ്തകങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി. എന്നാല്‍ കൊണ്ടുപോയ ഈ 30 പെട്ടികളില്‍ മറ്റെന്തെങ്കിലൂം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാനുള്ള നീക്കങ്ങളാണ് ഈ നടത്തുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് പെട്ടികള്‍ സി ആപ്റ്റില്‍ എത്തിയത് എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. സി ആപ്റ്റിലെ വട്ടിയൂര്‍ കാവ് ഓഫീസിന്റെ ചുമതലക്കാരന്‍, ഡെലിവറി സ്‌റ്റോര്‍ ഇന്‍ചാര്‍ജ്ജ്, ഡ്രൈവര്‍, സെക്യുരിറ്റി ഓഫീസര്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്ജ് എന്നിങ്ങനെ അഞ്ച് ജീവനക്കാരുടെ മൊഴിയും കസ്റ്റംസ് എടുത്തിട്ടുണ്ട്.

കോണ്‍സുലേറ്റില്‍ നിന്നെത്തിയ വാഹനത്തില്‍ നിന്ന് 32 പെട്ടികള്‍ ഇറക്കിയ ശേഷം രണ്ടു പെട്ടികള്‍ ജീവനക്കാരനെ കൊണ്ടു പൊട്ടിച്ച ശേഷം ബാക്കി വന്ന 30 പെട്ടികള്‍ മൂടിക്കെട്ടിയ വാഹനത്തില്‍ മറ്റ് പുസ്തകങ്ങളോടൊപ്പം മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മലപ്പുറത്തേക്ക് പോയ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശേഷിക്കുന്ന രണ്ടു പെട്ടികള്‍ ഡെലിവറി സ്‌റ്റോക്കിലേക്ക് മാറ്റി. അതില്‍ നിന്നും ഒരു പെട്ടിയാണ് കസ്റ്റംസ് പരിശോധനയ്ക്ക് ഉപയോഗിച്ചത്. മതഗ്രന്ഥങ്ങള്‍ ആരാണ് അയച്ചത് എവിടെയാണ് അച്ചടിച്ചത് തുടങ്ങിയാ കാര്യങ്ങളുടെ വിവരവും കസ്റ്റംസ് തേടുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....