പാരലൽ കോളേജ് അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നാദാപുരം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. അധ്യാപകൻ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് മാതാവിന്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബുവിനെയാണ് (55) നാദാപുരം പോലീസ് അറസ്റ്റ് ചെയ്‌തത്.

സംഭവത്തിന് പിന്നാലെ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ പാരലൽ കോളേജ് അധ്യാപകൻ ബാബുവിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ബാബുവിൻറെ നേതൃത്വത്തിൽ ഒരു മാസം മുമ്പാണ് പാരലൽ കോളേജ് ആരംഭിക്കുന്നത്. ബാബു അറസ്റ്റിലായതിന് പിന്നാലെ പാരലൽ കോളേജ് അടിച്ച് തകർത്ത് തീവെച്ച നിലയിൽ കണ്ടെത്തി. കോളേജ് അടിച്ച് തകർത്ത കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...