റാന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
കീക്കൊഴൂര്‍ പുള്ളിക്കാട്ടുപടി മഞ്ഞപ്ര കരീപൊയ്കയില്‍ വീട്ടില്‍ ഷിജോയ് ജോര്‍ജാണ് (സുബിന്‍ -25) പോക്സോ കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.