പോക്സോ കേസിലെ ഇരയുടെ അച്ഛൻ തൂങ്ങിമരിച്ചു ; അമ്മ ചികിത്സയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊറ്റങ്കരയിൽ പോക്സോ കേസിലെ ഇരയുടെ അച്ഛനും അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛൻ മരിച്ചു. അമ്മ ഗുരുതര
പരിക്കുകളോടെ ചികിത്സയിലാണ്. കൊറ്റങ്കര പഞ്ചായത്ത് അംഗം ടി.എസ്. മണിവര്‍ണ്ണൻ പ്രതിയായ കേസിലെ ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളാണിവർ. പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. പുലർച്ചെ മൂന്നു മണിയോടെയാണ് പ്ലസ് വൺ വിദ്യാർഥിനിയുടെ അച്ഛൻ തൂങ്ങി മരിച്ചത്. ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ അമ്മ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്ക് മുൻപ് മൂത്ത മകളുടെ ഭർത്താവിനെ അച്ഛൻ ഫോൺ വിളിച്ച് അറിയിച്ചിരുന്നു.

വീട്ടിലെത്തിയ മരുമകൻ അമ്മയെ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില അപകടകരമല്ല. പെൺകുട്ടിയുടെ സ്കൂളിൽ നാടകം പഠിപ്പിക്കാനെത്തിയ കൊറ്റങ്കര പഞ്ചായത്തിലെ സ്വതന്ത്ര അംഗമായ മണിവർണൻ അടുപ്പം സ്ഥാപിച്ച് ഫോൺ വഴി ശല്യം ചെയ്തെന്നാണ് കേസ്. മകളെ മണിവർണൻ തട്ടിക്കൊണ്ടുപോയെന്ന മതാപിതാക്കളുടെ പരാതിയിലും കേസുണ്ട്. മണിവർണൻ്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ രാത്രി 12 മണിക്ക് ശേഷം ഉൾപ്പെടെ 1000 ത്തിൽ അധികം തവണ കുട്ടിയെ വിളിച്ചതായി കണ്ടെത്തി. കേസിൽ കോടതി മണിവർണനെ റിമാൻഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...