ആറ് മാസം ഗര്‍ഭിണിയായ 15കാരിയുടെ മനുഷ്യത്വം പറഞ്ഞ് ഹൈക്കോടതിയുടെ അപൂര്‍വ്വ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അസാധാരണമായ സാഹചര്യത്തിലാണ് ഹൈകോടതിയുടെ നിർണ്ണായക ഉത്തരവ്. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച അഥവാ ആറ് മാസം കാലാവധി പിന്നിട്ടാൽ ഗർഭച്ഛിദ്രം അനുവദനീയമല്ല. എന്നാൽ പതിനഞ്ച് വയസ്സുകാരിയായ പോക്സോ കേസിലെ അതിജീവിതയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. സർക്കാർ  ആശുപത്രിയിൽ വെച്ച് ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ കോടതി അനുമതി നൽകി. മെഡിക്കൽ സൂപ്രണ്ട് പ്രത്യേക ടീം രൂപീകരിച്ച് ഇതിനുള്ള നടപടികൾ എടുക്കണം. ജനിച്ച് വീഴുന്ന കുഞ്ഞിന് സാധ്യമായ എല്ലാ ചികിത്സയും പരിചരണവും നൽകി ആരോഗ്യമുള്ള കുഞ്ഞാക്കി മാറ്റണം.

കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ സംരക്ഷണം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു. ആറ് മാസം പിന്നിട്ട അവസ്ഥയിൽ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്താൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്നായിരുന്നു മെഡിക്കൽ ടീമിന്‍റെ റിപ്പോർട്ട്. കുഞ്ഞ് തുടർന്ന് ജീവിക്കാനുള്ള സാധ്യത മുപ്പത് ശതമാനമാണ്. മൂന്ന് മാസം വരെ എൻഐസിയു പരിചരണം ആവശ്യമാണ്. നാഡി സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ ടീം കോടതിയെ അറിയിച്ചു. ഈ സാഹചര്യം നിലനിൽക്കുമ്പോഴും പതിനഞ്ച് വയസ്സുകാരിയുടെ മാനസിക നില പരിഗണിച്ചായിരുന്നു കോടതി തീരുമാനം. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. ഇതിനകം മെഡിക്കൽ സൂപ്രണ്ട് നിലവിലെ ഉത്തരവ് നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

പോക്സോ കേസ് ആയതിനാൽ പതിനഞ്ച് വയസ്സുകാരിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയില്ല.എങ്കിലും സാഹചര്യം ഇങ്ങനെയാണ്.15 വയസ്സുകാരി 24 ആഴ്ച ഗർഭാവസ്ഥ പിന്നിട്ട് കഴിഞ്ഞു.ആറ് മാസം പിന്നിട്ടാൽ രാജ്യത്തെ നിയമം അനുസരിച്ച് ഗർഭച്ഛിദ്രത്തിന് അനുമതി ഇല്ല.പക്ഷേ നിയമത്തിന്‍റെ സങ്കീർണതകളിലേക്ക് പോകാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കിയത്. ഗർഭസ്ഥ ശിശുവിന് ജീവനുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.എന്നാൽ പെൺകുട്ടിയുടെ മാനസിക ശാരീരിക അവസ്ഥ മനസ്സിലാക്കുന്നു,ഓരോ ദിവസവും തീരുമാനം വൈകുന്നത് 15 വയസ്സുകാരി നിലവിൽ അനുഭവിക്കുന്ന കഠിനവേദനയുടെ ആക്കം കൂട്ടുമെന്നും കോടതി വിലയിരുത്തി.

ഇത് പരിഗണിച്ചാണ് മനുഷത്വപരമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതിന് മറ്റൊരു വശം. ഗർഭസ്ഥ ശിശു ജീവനോടെ ജനിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്താൽ ഭാവിയിൽ നിയമവഴിയിൽ ഇത്തരം കേസുകൾ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞിന്‍ ആരാകും കാരണക്കാർ എന്നതിൽ തുടർചർച്ചകൾക്കും സാധ്യതകളുണ്ട്. എന്നാൽ നിലവിൽ കുഞ്ഞിന് ജീവനുണ്ടെങ്കിൽ സാധ്യമായ എല്ലാ ചികിത്സയും പരിചരണവും നൽകി ആരോഗ്യം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനെ കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കൊവിഡ് കാലത്താണ് സമാനമായ ഇത്തരം കേസുകൾ കൂട്ടത്തോടെ കോടതിക്ക് മുൻപാകെ എത്തിയത്.രണ്ട് മാസം മുൻപ് പത്ത് വയസ്സുള്ള ഗർഭിണിയായ പെൺകുട്ടിയുടെ അമ്മയും സമാന ആവശ്യവുമായി കോടതിയിലെത്തിയിരുന്നു. അന്നും കോടതി സമാന ഉത്തരവാണ് നൽകിയത്.ആറ് മാസം കഴിഞ്ഞെങ്കിലും കുഞ്ഞിനെ പുറത്തെടുക്കുക. പിന്നെയും സമാന കേസുകൾ എത്തുന്നു.പലതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. പത്തും പതിനഞ്ചും വയസ്സുള്ള പെൺകുഞ്ഞുങ്ങൾ ഗർഭിണികളാകുന്നു.

ചൂഷണം ചെയ്യപ്പെട്ടത് പുറത്ത് പറയാതെ പെൺകുട്ടികൾ പേടിച്ച് കഴിയും.ഇളം പ്രായമായതിനാൽ പലർക്കും ഗർഭിണികളായ വിവരവും സ്വയം മനസ്സിലാകുന്നുമില്ല. അമ്മയ്ക്കോ ഉറ്റ ബന്ധുക്കൾക്കോ വിവരം അറിയുന്ന സമയമാകുന്പോഴും നിയമപരമായ ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി കഴിയുന്നു. മറ്റ് ചില കേസുകളും ഹൃദയഭേദകമാണ്.അച്ഛനും സഹോദരനിൽ നിന്നും ഗർഭിണികളായ കുട്ടികളുടെ അമ്മമാരും സമാന ആവശ്യമായി ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്.

എന്ത് കൊണ്ട് വൈകി എന്നതിന് സഹോദരനായതിനാൽ കേസാകാതെ തീരുമോ എന്ന സാധ്യത പരിശോധിച്ചിരുന്നെന്ന് കോടതിയോട് അമ്മ തുറന്ന് പറഞ്ഞു.രണ്ട് മക്കളെയും നഷ്ടപ്പെടുന്ന അവസ്ഥ ആലോചിച്ചായിരുന്നു അങ്ങനെ ചിന്തിച്ചതെന്ന് ആ അമ്മ വിങ്ങിപ്പൊട്ടി. ഇത്തരം കേസുകളുമായി കോടതിയ്ക്ക് മുന്നിലെത്തുന്നത് സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളെന്ന് അഭിഭാഷകർ പറയുന്നു. ബാല്യം വിട്ടൊഴിയാത്ത പിഞ്ചുശരീരത്തിലെ ജീവന്‍റെ തുടിപ്പ് തുടച്ച് മാറ്റാൻ കോടതിയുടെ അനുമതി തേടി. ചർച്ചകൾക്ക് സാധ്യത ഉണ്ടെങ്കിലും മനുഷ്യത്വപരമായ ഇടപെടൽ എന്നത് തന്നെയാണ് ഇന്നത്തെ കോടതി വിധിയെ പൊതുസമൂഹം വിലയിരുത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

0
അയിരൂര്‍ : മൺസൂൺ മത്സ്യ സമൃദ്ധി പ്രകാരം തിരുവല്ല മത്സ്യഭവന്റെ നേതൃത്വത്തിൽ...

കോന്നി സി.എഫ്.ആര്‍.ഡി.കോളേജിലെ ജല സംഭരണിയില്‍ പാമ്പും ഉടുമ്പും ചത്ത്‌ കിടന്ന സംഭവത്തില്‍ നടപടി വേണം...

0
കോന്നി: കോന്നി സി.എഫ്.ആര്‍.ഡി കോളേജിലെ ജലസംഭരണിയിൽ ഉടുമ്പും പാമ്പും ചത്തുകിടന്ന സംഭവത്തില്‍...

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...