Wednesday, May 1, 2024 2:41 pm

പോക്സോ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് പ്രത്യേക പരിശീലനം വേണമെന്ന് പാറ്റ്ന ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: പോക്സോ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് പ്രത്യേക പരിശീലനം വേണമെന്ന് പാറ്റ്ന ഹൈക്കോടതി. പാറ്റ്നയിലെ പോക്സോ വിചാരണ കോടതി പത്ത് കൊല്ലം തടവിന് ശിക്ഷിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. പോക്സോ ആക്ട് സെക്ഷന്‍ 18 പ്രകാരം വിചാരണ കോടതി ശിക്ഷിച്ച ദീപക്ക് മന്ദോ എന്നയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് സംഭവം.

13 വയസുകാരിയെ വീട്ടില്‍ ആളുകള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചെന്നും ഇയാളെ പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലമായി പിടികൂടി പോലീസില്‍ ഏര്‍പ്പിച്ചുവെന്നുമായിരുന്നു കേസ്. എന്നാല്‍ ഇരയുടെ 164 സിആര്‍പിസി മൊഴി പ്രകാരം പ്രതി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അത് നടന്നില്ലെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിനെ സാദൂകരിക്കുന്നതായിരുന്നു പ്രോസിക്യൂഷന്‍ പോലും ഹാജറാക്കിയ സാക്ഷികളുടെ മൊഴി. എന്നാല്‍ ജഡ്ജി നിയമപരമായ മൊഴികളും വാദങ്ങളും പരിഗണിക്കാതെ പ്രതിക്ക് ശിക്ഷ വിധിയെഴുതുകയായിരുന്നു.

വിധി പകര്‍പ്പില്‍ സംസ്കൃത ശ്ലോകങ്ങളും ജഗജത്ത് സിംഗിന്റെ  ഗസല്‍ വരികളുമാണ് ഉള്‍പ്പെട്ടിരുന്നത്. ഇത് നിരീക്ഷിച്ചാണ് കോടതി നിര്‍ദേശം വന്നത്. തെളിവ് പരിഗണിച്ചുള്ള ക്രിമിനല്‍ വിചാരണയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന വിധിയെന്നാണ് ഹൈക്കോടതി ഇതിനെ നിരീക്ഷിച്ചത്.

വിചാരണ കോടതി ജഡ്ജി സംസ്കൃത ശ്ലോകങ്ങളും ഗസല്‍ വരികളും ഒക്കെയാണ് തന്റെ  ആരോപണ വിധേയനുള്ള ശിക്ഷവിധിയില്‍ ഉദ്ധരിക്കുന്നത്. ഒരു വിചാരണ കോടതി ജഡ്ജിക്ക് ഒരാളെ മരണശിക്ഷയ്ക്ക് വിധിക്കാനുള്ള അധികാരമുണ്ട്. അതിനാല്‍ തന്നെ തന്റെ  മുന്നിലെത്തുന്ന ഒരു വ്യക്തിയും ജീവിതവും സ്വതന്ത്ര്യവും സംബന്ധിച്ച തീരുമാനം വലിയ ഉത്തരവാദിത്വമാണ്. അതിനാല്‍ നിയമപരമായ തത്വസംഹിതകള്‍ സംബന്ധിച്ച് കൃത്യമായ അറിവുണ്ടായിരിക്കണം. ഇത്തരം അറിവില്ലായ്മ വലിയ നീതിയുടെ തെറ്റായ ഉപയോഗത്തിനും വ്യക്തികളെ ആനാവശ്യ പീഢനങ്ങളിലേക്കും അനാവശ്യ വ്യവഹാരങ്ങളിലേക്കും തള്ളിവിടും. തെളിവുകളും രേഖകളും ഉണ്ടാകുമ്പോള്‍ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്കും മുന്‍ധാരണകള്‍ക്കും കോടതിയില്‍ സ്ഥാനമില്ല – ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ബീരേന്ദ്ര കുമാര്‍ പറഞ്ഞു.

വിചാരണ കോടതിയുടെ വിധിയും ഹൈക്കോടതിയുടെ ഓഡറും ബിഹാര്‍ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ക്ക് അയക്കാനും കോടതി ഓഡറില്‍ നിര്‍ദേശമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു ; അടൂർ വാട്ടർ അതോറിറ്റി ഓഫീസിനുമുൻപിൽ കുത്തിയിരിപ്പ്...

0
അടൂർ : ഏഴംകുളം പഞ്ചായത്തിലെ രണ്ടാംവാർഡിൽ അമ്പലമുക്ക്, മൂവക്കോട് ഭാഗത്ത് ഒരാഴ്ചയായി...

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി ; കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം

0
തിരുവനന്തപുരം: തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍...

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു ; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ പുറപ്പെടുവിച്ചിരുന്ന...

മോശമായി പെരുമാറിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ; ആര്യക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും –...

0
കണ്ണൂര്‍: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും കെഎസ്ആർടിസി...