ബംഗളൂരു: കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു. കണ്ണൂര്‍ സ്വദേശി വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്.ബംഗളൂരു വസന്ത് നഗറിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.വാടക വീട് വൃത്തിയാക്കാനായി രണ്ട് ദിവസം മാറിനില്‍ക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം നാട്ടില്‍ പോയിതിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തി രണ്ട് മണിക്കൂര്‍ ഉറങ്ങിയ ശേഷം അസ്വസ്ഥതകള്‍ ഉണ്ടായെങ്കിലും യാത്രാ ക്ഷീണം കാരണമാകുമെന്നാണ് കരുതിയിരുന്നത്. തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ബന്ധുക്കളെത്തി മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ പിതാവിന്റെ നിലയും അതീവഗുരുതരമാണ്. കീടനാശിനി പോലുള്ള വസ്തു ശ്വസിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
കീടനാശിനി ശ്വസിച്ച് എട്ടുവയസുകാരി മരിച്ചു
RECENT NEWS
Advertisment